തിരുവനന്തപുരം : ഭാരതാംബാ സങ്കൽപം വിവാദ വിഷയമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. ഒരമ്മയുടെ മക്കളായ സഹോദരീ സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലി വളരുന്നവരാണ് ഭാരതീയർ. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബാ സങ്കൽപത്തെ കാണാനാകണമെന്നും ഗവർണർ പറഞ്ഞു. ഭാരത് മാതായെന്നു ചിന്തിച്ചിട്ടില്ലാത്തവർ പോലും ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നല്ല കാര്യമാണ്. ഭാരത് മാതാ എന്ന ആശയം ഒരിക്കലും സംവാദത്തിന്റെയും ചർച്ചയുടെയും വിഷയമല്ല.
എന്റെ അമ്മ എങ്ങനെയാണ് ചർച്ചയുടെ വിഷയമാകുന്നതെന്നും ഗവർണർ ചോദിച്ചു. ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നിലപാടാണ് ഗവർണർ സ്വീകരിക്കുന്നത്. ചിത്രം രാജ്ഭവനില്‍നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ ഇന്നലെ പറഞ്ഞിരുന്നു. മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു.കൃഷിമന്ത്രി ബഹിഷ്കരിച്ച സാഹചര്യത്തില്‍ രാജ്ഭവന് സ്വന്തം നിലയ്ക്കു നടത്തിയ പരിസ്ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു കൊളുത്തിയാണ് ഗവര്‍ണര്‍ ആരംഭിച്ചത്. തുടര്‍ന്ന് ചിത്രത്തില്‍ പുഷ്പാര്‍ചന നടത്തുകയും ചെയ്തു.
ആര്‍എസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിപിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനില്‍ വച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പരിപാടിയില്‍ അത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷിമന്ത്രി പി.പ്രസാദ് പരിപാടി ബഹിഷ്കരിച്ചത്. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് കൃഷി വകുപ്പിന്റെ പരിപാടി രാജ്ഭവനില്‍നിന്ന് സെക്രട്ടേറിയറ്റിലേക്കു മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.