പട്ടിശ്ശേരി - വാരാപറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പെട്ട് ബിജെപി പട്ടിശ്ശേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിലും മാലിന്യം നിർമാർജ്ജനം ചെയ്യുന്നതിലും പഞ്ചായത്ത് ഭരണ സമിതി പൂർണ്ണ പരാജയമെന്നും 17 കോടിയിലധികം രൂപ സ്വച്ച് ഭാരത് മിഷന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിലും ഒരു കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്.ഒരു ഡെങ്കി മരണം റിപ്പോർട്ട് ചെയ്യുകയും, നിരവധിപേർക്ക് അസുഖം ബാധിക്കുകയും ചെയ്തിട്ടും കൃത്യമായ നടപടിയിലേക്ക് കടക്കാൻ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചിട്ടില്ല എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് പറഞ്ഞു.ബാലകൃഷ്ണൻ കെ വി അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി കെ. നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഭജേഷ് വി എസ്, ശ്രീരാഗ് കെ വി, ശിവശങ്കരൻ കെ, സുബ്രമുണ്യൻ,സജീവൻ, ചന്ദ്രൻ എം ടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.