ഷിംല :ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ ഒലിച്ചുപോയി.
ഇവർക്കായുള്ള തിരച്ചിൽ ദുഷ്കരമാണ്. നിരവധി വീടുകൾ, ഒരു സ്കൂൾ കെട്ടിടം, പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന റോഡുകൾ, ചെറിയ പാലങ്ങൾ എന്നിവ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.പലയിടത്തും നദികൾ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിലെ നാലോളം പ്രദേശങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ.
കാറുകളും ട്രക്കുകളും അടക്കം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിന്റെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.