കാർഷിക വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് അട്ടിമറിച്ചു

പാലാ :കൃഷി വിജ്ഞാൻ കേന്ദ്രവും കൊഴുവനാൽ കൃഷി ഭവനും ചേർന്നു നടത്തിയ കാർഷിക സെമിനാറും പരിശീലനവും പഞ്ചായത്ത് പ്രസിഡൻ്റ് പാർട്ടി നിർദ്ദേശ പ്രകാരം അട്ടിമറിച്ചു. ദിവസങ്ങൾക്ക് മുൻപേ പഞ്ചായത്ത് ഹാൾ ബുക്ക് ചെയ്ത് നിശ്ചയി ച്ച പരിപാടിക്ക് കൃഷി ഓഫീസറും ICAR ലെ കൃഷി വിദഗ്ധരും, ശസ്ത്രജ്ഞരും, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിക്കായി എത്തിയപ്പോൾ ഹാൾ തുറന്നു കൊടുക്കാതെ ആളുകളെ പുറത്തു നിർത്തി അപമാനിച്ചു.


ദീർഘ നേരത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം താക്കോൽ ലഭ്യമാക്കി ഉള്ളിൽ കയറിയപ്പോൾ ക്ലീനിംഗ് ജീവനക്കാരിയെ വിട്ടു നൽകാതെ വൃത്തിഹീനമായ സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി.

തുടർന്ന് ഉച്ചഭാഷിണി ലഭ്യമാക്കാതെയും പരിപാടി അട്ടിമറിക്കാൻ പ്രസിഡൻ്റ് ശ്രമിച്ചു. തുടർന്ന് കൃഷിക്കാർ സംഘടിച്ച് പ്രതിഷേധിക്കും എന്ന സാഹചര്യം വന്നപ്പോൾ പ്രസിഡൻ്റ് സംഭവ സ്ഥലത്തു നിന്നും മുങ്ങി. വൈകി ആരംഭിച്ച പരിപാടിയിൽ ദൂര ദേശങ്ങളിൽ നിന്നും വന്ന ഉദ്യോഗസ്ഥരും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നെത്തിയ കർഷകരും ദുരിതത്തിലായി.

 കേവലം രാഷ്ട്രീയ അജണ്ടയുമായി പ്രവർത്തിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് നീതി പാലിക്കണമെന്ന് പഞ്ചായത്തംഗമായ അഡ്വ. ജി അനീഷ് , കർഷക പ്രതിനിധികളായ കുട്ടികൃഷ്ണൻ K V, സുരേഷ് കുമാർ, ഹരിതം കർഷക സംഘം പ്രതിനിധി ബിജു കോയിക്കൽ, ശശികുമാർ M K എന്നിവർ ആവശ്യപ്പെട്ടു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !