തിരുവനന്തപുരം: മണ്ണന്തലയിൽ സഹോദരന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഷഹീന മൂന്നുദിവസത്തോളം ക്രൂരമായ മർദനത്തിനിരയായതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മർദനത്തിൽ ഷഹീനയുടെ തലയോട്ടി പൊട്ടിയിരുന്നു. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഷഹീനയുടെ ശരീരമാസകലം നഖമുപയോഗിച്ച് മാന്തിയതിന്റെയും ഉരഞ്ഞതിന്റെയും പാടുകളുണ്ട്. ശരീത്തിൽ കടിയേറ്റതിന്റെയും പാടുണ്ട്. ചവിട്ടേറ്റു കൈകളും ഒടിഞ്ഞിട്ടുണ്ട്. ശരീരമാസകലം ഇടിയും അടിയും ഏറ്റതിന്റെ പാടുകളും ചതവുകളുമുണ്ട്. പലതവണയായി മർദനവും പിടിവലിയും നടന്നതായാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.മരിക്കുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഷഹീനയെ ഷംഷാദ് ക്രൂരമായി മർദിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മലപ്പുറം സ്വദേശിയായ ഒരു യുവാവുമായി സഹോദരിക്കുണ്ടായ സൗഹൃദത്തെ ഷംഷാദ് എതിർത്തിരുന്നു. ഇതിനെച്ചൊല്ലിയാണ് തുടർച്ചയായി ഇവർ തമ്മിൽ തർക്കമുണ്ടായത്. ശനിയാഴ്ച ഈ യുവാവുമായി വീഡിയോകോൾ ചെയ്യുന്നതു കണ്ടതാണ് കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണ് ഷംഷാദ് പോലീസിനോടു പറഞ്ഞത്.മരണം ഉറപ്പാക്കിയശേഷമാണ് അടുത്ത സുഹൃത്തായ ചെമ്പഴന്തി സ്വദേശി വൈശാഖിനെ വിളിച്ചുവരുത്തുന്നത്. ആരും അറിയാതെ ഷഹീനയുടെ മൃതദേഹം ഒളിപ്പിക്കാനായിരുന്നു ശ്രമം. അപ്പോഴാണ് അപ്രതീക്ഷിതമായി ഇവരുടെ മാതാപിതാക്കൾ എത്തിയത്. ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.വൈശാഖിനെതിരേ അടിപിടിയും മോഷണവുമടക്കം എഴ് കേസുകളുണ്ട്. ഷംഷാദിനെതിരേയും സമാനമായ അഞ്ച് കേസുകളുണ്ട്. ഇതിൽ ഒരു കേസിൽ ഒളിവിൽക്കഴിയാനാണ് ഷംഷാദ് മണ്ണന്തലയിൽ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്.
പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ മുഹമ്മദ് ഷഫീഖിന്റെയും സലീനയുടെയും മക്കളാണ് ഇവരുവരും. ഷംഷാദിനെയും വൈശാഖിനെയും അടുത്തയാഴ്ച മണ്ണന്തല പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.