ചങ്ങരംകുളം / നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ചങ്ങരംകുളത്ത് നിന്ന് ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിനെത്തി.
കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ, നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ, ഐ.എൻ.സി. നേതാക്കളായ അസ്‌ലം മാന്തടം, അഷറഫ് മാവേരി, ദിലീപ് ചങ്ങരംകുളം എന്നിവരടങ്ങിയ സംഘമാണ് നിലമ്പൂരിലെത്തിയിരിക്കുന്നത്.ഇവർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വെച്ച് കണ്ണൂർ മുൻ മേയർ ടി.സി. മോഹനനോടൊപ്പം കൂടിക്കാഴ്ച നടത്തി.
ആര്യാടൻ ഷൗക്കത്ത് ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ചങ്ങരംകുളത്ത് നിന്നെത്തിയ ഈ നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.