ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിൽ 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടി സർക്കാർ ഉത്തരവിട്ടു

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഹൈസ്‌കൂളുകളില്‍ വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ അര മണിക്കൂര്‍ പ്രവൃത്തിസമയം കൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. 8, 9, 10 ക്ലാസുകള്‍ക്ക് 220 പ്രവൃത്തി ദിനങ്ങളില്‍ 100 ബോധനമണിക്കൂറുകള്‍ ലഭിക്കുന്നതിനായി രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയായി.

സമയക്രമം പുനഃക്രമീകരിച്ച് തയാറാക്കിയ പുതിയ ടൈംടേബിള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉത്തരവില്‍ പറയുന്നു. രാവിലെ 9.45നാണ് ക്ലാസ് ആരംഭിക്കുന്നത്. ആദ്യം 45 മിനിറ്റുള്ള രണ്ടു പീരിയഡുകള്‍. തുടര്‍ന്ന് 10 മിനിറ്റ് ഇടവേള. പിന്നീട് 40 മിനിറ്റുള്ള രണ്ടു പീരിയഡുകള്‍ക്കു ശേഷം ഉച്ചയ്ക്ക് 60 മിനിറ്റ് ഇടവേള. ഉച്ചയ്ക്ക് 1.45ന് തുടങ്ങി 40 മിനിറ്റുള്ള രണ്ട് പീരിയഡുകള്‍ക്കു ശേഷം 5 മിനിറ്റ് ഇടവേള നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 35, 30 മിനിറ്റുള്ള രണ്ട് പീരിയഡുകളോടെ 4.15ന് ക്ലാസ് അവസാനിക്കുന്ന ക്രമീകരണമാണ് പുതിയ ടൈം ടേബിളില്‍ ഉള്ളത്.

ഇതിനൊപ്പം 5 മുതല്‍ ഏഴു വരെ ക്ലാസുകള്‍ക്ക് (യുപി വിഭാഗം) തുടര്‍ച്ചയായി 6 പ്രവൃത്തി ദിനങ്ങള്‍ വരാത്ത വിധം 2 ശനിയാഴ്ചകളും 8 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് തുടര്‍ച്ചയായി 6 പ്രവൃത്തിദിനം വാരാത്ത വിധം 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ക്ക് 2025-26 അധ്യയനവര്‍ഷം അധിക പ്രവൃത്തിദിനങ്ങള്‍ ഇല്ല. 5-7 ക്ലാസുകള്‍ക്ക് 26-07-2025, 25-10–2025 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസുളളത്.

8-10 ക്ലാസുകള്‍ക്ക് 26-07-2025, 16-08, 04-10, 25-10, 03-01-2026, 31-01-2026 എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠന സമയം നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങള്‍ക്കൊപ്പം ദിവസവും അര മണിക്കൂര്‍ കൂട്ടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !