കോട്ടയം : സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ഭാരതാംബയ്ക്കുള്ള സമർപ്പണം ആണെന്നും അത് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടരുത് എന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
ജനങ്ങളെ സേവിക്കുക എന്ന കാര്യത്തിൽ അടിയുറച്ചാണ് സംഘടനയുടെ പ്രവർത്തനം. ഇത് രാഷ്ട്രീയ താല്പര്യങ്ങളോടെ അല്ല. ചെയ്യുന്ന സേവനങ്ങളുടെ ക്രെഡിറ്റ് എടുക്കാറുമില്ല. സർക്കാരിനെ കൊണ്ട് എല്ലാ സേവന പ്രവർത്തനങ്ങളും ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പൊതു സഹകരണം അനിവാര്യമാണ് അവിടെയാണ് സേവാഭാരതിയുടെയും ആർഎസ്എസിന്റെയും പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരമായി മാറുന്നത്, നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.`തലചായ്ക്കാനൊരിടം’ പദ്ധതിയുടെ ഭാഗമായി ദേശീയ സേവാഭാരതി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്ന് കൂട്ടിക്കൽ പ്രളയബാധിതർക്ക് നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമൈതാനിയിൽ നടന്ന ചടങ്ങിൽ സേവാഭാരതി ജില്ലാ പ്രസിഡന്റ് രശ്മി ശരത് അദ്ധ്യക്ഷത വഹിച്ചു.വാഴൂർ തീർത്ഥപാദാശ്രമം മുഖ്യകാര്യദർശി സ്വാമി ഗരുഢധ്വജാനന്ദതീർത്ഥ പാദസ്വാമി മുഖ്യ അതിഥിയായി. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ സേവാസന്ദേശം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. രാജേഷ്, ഇൻഫോസിസ് വൈസ് പ്രസിഡന്റ് സുനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.12 വീടുകളാണ് സേവാഭാരതി നിർമിച്ചത്. ഇതിൽ നാല് വീടുകളുടെ താക്കോൽദാനം മുൻപ് നടന്നിരുന്നു. ശേഷിച്ച എട്ടു വീടുകൾ കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയാണ് നിർമ്മിച്ച നൽകിയത്.ആർഎസ്എസിന്റെയും സേവാഭാരതിയുടെയും പ്രവർത്തനങ്ങൾ ഭാരതാംബക്കുള്ള അർപ്പണമാണ്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.