ന്യൂഡൽഹി : കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
1915 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായി കേരളം മാറി. ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ഓക്സിജൻ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ 6,133 സജീവ കോവിഡ് കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാഹചര്യവും തയ്യാറെടുപ്പ് നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ജൂൺ 2,3 തീയതികളിൽ യോഗം ചേർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.