ന്യൂഡൽഹി : ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മൂന്നു പേനകൾക്കൊപ്പം ഒരു പെൻസിൽ കൂടി പോക്കറ്റിൽ വയ്ക്കുന്നതെന്തിനാണ്? ഇരു കൈകളിലും വാച്ചു കെട്ടാൻ കാരണം? –സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചോദ്യമാണിത്.
പോക്കറ്റിൽ മൂന്നു പേനകൾക്കൊപ്പം പെൻസിലും തിരുകി ‘ഇരുകൈകളിലും വാച്ച് കെട്ടി’ നിൽക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവച്ച് മുതിർന്ന മാധ്യമ ഫൊട്ടോഗ്രാഫർ ജോസ് കുട്ടി പനയ്ക്കലും ഈ ചോദ്യമുന്നയിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് വന്നതിനു പിന്നാലെ പലരും സ്വകാര്യമായും അല്ലാതെയും ചോദ്യങ്ങളുമായെത്തി. ഒടുവിൽ ജോസ് കുട്ടിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ തന്നെ രംഗത്ത് വന്നു.യോഗങ്ങൾക്കിടയിൽ പേനകൾ നഷ്ടപ്പെടുന്നതു പതിവായപ്പോഴാണ് താൻ പെൻസിൽ ഉപയോഗിച്ചു തുടങ്ങിയതെന്നും നോട്ട് കുറിക്കാൻ പെൻസിലാണ് ഫലപ്രദമെന്നും അദ്ദേഹം വിശദീകരിച്ചു. ഒരെണ്ണം നഷ്ടമായാലും മറ്റൊന്നെടുത്ത് ഉപയോഗിക്കാൻ പെൻസിലാണ് സൗകര്യം.
തന്റെ വലതു കൈത്തണ്ടയിലുള്ളത് സ്‌ക്രീനില്ലാത്ത ഫിറ്റ്നസ് ട്രാക്കറാണെന്നും അത് തിരക്കിട്ട യാത്രകൾക്കും പരിപാടികൾക്കുമിടയിൽ ക്ഷീണം, ഉറക്കം മുതലായവയെക്കുറിച്ച് കൃത്യമായ അറിയിപ്പ് നൽകുകയും വിശ്രമിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.