മസ്കറ്റ്: ഒമാനിൽ മാൻഹോളിൽ വീണ് മരിച്ച മലയാളി നഴ്സിന്റെ സംസ്കാരം നാളെ നടക്കും. കോട്ടയം പാമ്പാടി സ്വദേശിനിയായ ലക്ഷ്മി വിജയകുമാറിന്റെ (34) മൃതദേഹമാണ് നാളെ ഭർതൃഗൃഹത്തിൽ എത്തിക്കുന്നത്. സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്ക് നടക്കും.
കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്യൂനയില്‍ വെച്ച് ലക്ഷ്മി അപകടത്തില്‍ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാല് തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.ഇവരെ ഉടന്‍ തന്നെ മസ്യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെന്റിലേറ്ററില്‍ തുടരവെയാണ് മരണം സംഭവിച്ചത്. ദിനുരാജ് ആണ് ഭർത്താവ്. ഏകമകൾ: നിള.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.