ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി കൂടികഴ്ച്ചയ്ക്ക് 100 ആണ്ട്.. വിജ്ഞാൻ ഭവനിൽ നടക്കുന്ന ആഘോഷം പ്രധാന മന്ത്രി ഉദ് ഘാടനം ചെയ്യും...!

ഡൽഹി: മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925ൽ ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷം ജൂൺ 24ന് ഡൽഹി വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി നരനേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശതാബ്ദിയാഘോഷം സംഘടിപ്പിക്കുന്നത്.

രാവിലെ 11-ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും.ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിക്കും. ഗാന്ധിജിയും ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സ്വാമി സച്ചിദാനന്ദ എഴുതിയ പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെ ‘ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിലെ ലോകസമാധാനം’ എന്ന വിഷയത്തിൽ നടക്കുന്ന യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനംചെയ്യും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വിശിഷ്ടാതിഥിയാകും. എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് 2.30 മുതൽ നാലുവരെ ‘ഗുരുദേവ-ഗാന്ധിജി കൂടിക്കാഴ്ചയുടെ ശതാബ്ദിയാഘോഷം: ചരിത്രവും കാലികപ്രസക്തിയും’ എന്ന വിഷയത്തിൽ നടക്കുന്ന യോഗം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. അറ്റോർണി ജനറൽ ആർ. വെങ്കടരമണി അധ്യക്ഷനാകും. 

സംഘാടകസമിതി ചെയർമാൻ കെ.ആർ. മനോജ്, ജനറൽ കൺവീനർ ബാബു പണിക്കർ, സ്വാമി ശാരദാനന്ദ, എൻ. അശോകൻ, ബീനാ ബാബുറാം, ജയരാജ് നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !