നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എത്തി

നിയുക്ത ജലന്ധർ ബിഷപ് റവ ഡോ.ജോസ് തെക്കുംചേരികുന്നേൽ മാതൃ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എത്തി.വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ കൈകാരൻമാർ എന്നിവർ ചേർന്ന് സ്വികരിച്ചു.


തുടർന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് പിതാവിന്റെ കബറിടത്തിലും മിഷൻ ലിഗ് സ്ഥാപക നേതാവ് പി.സി. എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ കബറിടത്തിലും പ്രാർത്ഥനാ ശിശ്രുഷകൾ നടത്തി.നിയുക്ത ബിഷപ്പിനെ കാണാൻ കൂടെ പഠിച്ച സഹപാഠികളും അയൽപക്കകാരും ബന്ധുജനങ്ങളും എത്തി.


ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ ഉള്ള ചെമ്മലമറ്റം ഇടവകയിൽ നിന്ന് രണ്ട് മെത്രാൻമാരും 52 വൈദികരും 180 സന്യസ്തരും ഉണ്ട് -ജൂലൈ 12 ന് ജലന്ധർ രൂപതയിലാണ് മെത്രാഭിഷേകം.

മെത്രാഭിഷേകത്തിന് ശേഷം സ്വന്തം ഇടവകയിൽ എത്തുബോൾ ഗംഭീര സ്വീകരണം ഒരുക്കാൻ കാത്തിരിക്കുകയാണ് ഇടവക സമുഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !