ഈരാറ്റുപേട്ടയുടെ അധുരസേവനരംഗത്ത് പതിറ്റാണ്ടിന്റെ പ്രൗഡിയോടെ ഈരാറ്റുപേട്ടക്ക് ഒരു തിലകകുറിയായി നിലകൊള്ളുന്ന ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്ററിന് ഈരാറ്റുപേട്ട നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്പെടുത്തികൊണ്ട് പുതുതായി സജ്ജീകരിച്ച X RAY യൂണിന്റ ഉദ്ഘാടനം അഡ്വ. ഹാരിസ് ബിരാന് എം.പി നിര്‍വഹിച്ചു.
ഈരാറ്റുപേട്ടയുടെ എല്ലാവിധ സംവ്വിധാനങ്ങളും സൗഖര്യങ്ങളും നിലവില്‍ ഉണ്ടെങ്കിലും സാങ്കേതികമായ ചില കാരണങ്ങള്‍ ഉന്നയിച്ച് താലുക്ക് ഹോസ്പിറ്റലായി ഉയര്‍ത്തികൊണ്ടുവരാന്‍ സാധിക്കാതെ ദിവസവും ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും 400 ല്‍ അധികം പലവിധ രോഗങ്ങള്‍ കൊണ്ട് കഷ്ടപെടുന്നവര്‍ക്ക് ആശ്രയ കേന്ദ്രമായി മാറികൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്റര്‍,ദിവസേന എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ രീതികളില്‍ നഗരസഭയുടെ പരിധികുള്ളില്‍ നിന്നുകൊണ്ട് നഗരസഭയുടെ സേവനമേഖലയിൽ ഉൾപ്പെടുത്താവുന്ന ഫണ്ടുകൾ ആ മേഖലയിലേക്ക് ക്രോഡീകരിച്ചുകൊണ്ട് വിവിധ പദ്ധതികൾ നടത്തിവരുന്നുണ്ട്. അതിൻ്റെ ഭാഗമായിട്ടാണ് ഈ X RAY യൂണിറ്റ് എന്ന പദ്ധതി നഗരസഭക്ക് യാഥാര്ത്യമാക്കാന് സാധിച്ചത്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും നഗരസഭയുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മ്മാന്‍ ഷെഫ്ന അമീന് സ്വഗത പ്രഭാഷണം നടത്തി.
വൈസ് ചെയര്‍മ്മാന്‍ അന്‍സാര്‍ പുള്ളോലി മുഖ്യപ്രഭാഷണം നടത്തി.
അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ്,അസീസ് ബഡായില്‍,നാസര്‍ വെള്ളുപറമ്പില്‍,അനസ് പാറയില്‍,നൗഫല്‍ എസ്.കെ,അബ്ദുല്‍ ലത്തീഫ്,കൗണ്സിലറന്മ്മാരായ ലീന ജയിംസ്,റിയാസ് പ്ളാമൂട്ടില്‍,ഫാസില അബ്സാര്‍,നൗഫിയ ഇസ്മയില്‍,കെ.എ മുഹമ്മദ് ഹാഷിം,എ.എം എ ഖാദര്‍,പി.എച്ച് നൗഷാദ്,അഡ്വ. വിപി നാസര്‍,എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസ്സാരിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോക്ട്ടര്‍ രഷ്മി കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.