കണ്ണൂർ: കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ കടിച്ചതിനെ തുടർന്ന് റാബിസ് വാക്സിനെടുത്തെങ്കിലും പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയുടെ കണ്ണിനും കാലിനും കടിയേറ്റു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.കണ്ണൂർ നഗരത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ 70 ഓളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. വലിയ ആശങ്കയാണ് നഗരത്തിൽ നിലനിൽക്കുന്നത്.കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ; വാക്സിനെടുത്തിട്ടും രോഗം; ഗുരുതരാവസ്ഥയിൽ
0
ബുധനാഴ്ച, ജൂൺ 18, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.