ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട് : തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്ലാറ്റ് നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ നിർമാണ തൊഴിലാളി ഏലാഞ്ചൻ (30) ആണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട മറ്റൊരാൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്.


ഇതിൽ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടർന്ന് സംഭവസ്ഥലത്ത്നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ആദ്യം പുറത്തെടുത്ത രണ്ടു പേരിൽ നിസ്സാരമായ പരുക്കേറ്റ തൊഴിലാളിയാണ് മറ്റൊരാൾ കുടുങ്ങിക്കിടക്കുന്ന വിവരം അറിയിച്ചത്.


സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ നിർമാണം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫിസർക്ക് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !