3BHK ക്ക് 19 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് വാടക Rs. 80 - 1 lakh: വാപൊളിച്ച് വിദേശി

"3BHK ക്ക് 19 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് വാടക Rs. 80 - 1 lakh.." ആദ്യം ഇത് കാണുമ്പോള്‍, മലയാളികള്‍ വിദേശത്തു വീട് വാടകയ്ക്ക് എടുക്കുന്നത് ആണ് ചര്‍ച്ചയില്‍ എന്ന് തോന്നും. 

എങ്കിലും സത്യമാണ്, 3BHK ക്ക് 19 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ്, വാടക Rs. 80 - 1 lakh ഞെട്ടണ്ട ഇന്ത്യയില്‍ തന്നെ. അതും കേരളത്തിന്റെ തൊട്ടടുത്ത് ബാംഗ്ലൂര്‍ നഗരത്തില്‍, പറയുന്നത്‌ ഒരു വിദേശ പൗരൻ. ജൂൺ 28 ന് ആണ് അദ്ദേഹം പോസ്റ്റ് പങ്കു വച്ചിരിക്കുന്നത്.

ഈ ക്യാഷിന് ഇന്ത്യയില്‍ ഒരു മഹീന്ദ്ര ഥാർ വാങ്ങാം ട്രോളി കനേഡിയൻ എന്നാണ് അദ്ദേഹത്തിന്റെ x യിലെ പോസ്റ്റ്, അമിതമായ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപെടുന്നതിൽ ഞെട്ടൽ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ.  നല്ലതാണെങ്കിലും കുറ്റമാണെലും 2 പുറം എന്നപോലെ ഇപ്പോള്‍ ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ചിലർ പിന്തുണയുമായി രംഗത്തിയപ്പോൾ ചിലർ കനേഡിയൻ പൗരനെതിരെ വിമർശനം ഉയര്‍ത്തിയിരിക്കുകയാണ്.

നഗരത്തിലെ ദോംലൂരിലെ ഒരു 3BHK അപ്പാർട്ട്മെന്റിന്റെ പ്രോപ്പർട്ടി ലിസ്റ്റിങിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചിരിക്കുകയാണ് കാലേബ്. ഏതായാലും കാലേബിന്റെ എക്സ് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. 

'വാടക പ്രതിമാസം 1.75 ലക്ഷം രൂപ, എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് 19.25 ലക്ഷം രൂപ, ഈ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് എനിക്ക് ഒരു മഹീന്ദ്ര ഥാർ വാഹനം വാങ്ങാം' സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് കാലേബ് കുറിച്ചു.

ഇന്ത്യയിൽ  താമസത്തിനു ഏറ്റവും  ചെലവേറിയ നഗരമാണ് ബെംഗളൂരു. നഗരത്തിലും സമീപപ്രദേശങ്ങളിലും സ്ഥലത്തിന് വാങ്ങാന്‍ ഭീമമായ സംഖ്യയാണ് ചോദിക്കുന്നത്. ഇനി അങ്ങനെയൊരു തുക കൊടുത്ത് വാങ്ങാൻ സന്നദ്ധരായാൽ വീട് വെക്കാൻ അനുയോജ്യമായ സ്ഥലം കിട്ടാനുമില്ല. അതിനാല്‍ വാടക തന്നെ ശരണം. വലിയ തുകയാണ് വാടകയിനത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റായും ഈടാക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !