ചാലിശേരിയിൽ മഴയിൽ സ്കൂൾ മതിൽ തകർന്നു വീണു

ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ കാലം പഴക്കംചെന്ന മതിൽ മഴയിൽ കുതിർന്ന് തകർന്നു വീണു.ഞായറാഴ്ച പുലർച്ചയാണ് മതിൽ തകർന്നത് മതിലിൻ്റെ 20 മീറ്ററോളം മതിലാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വീണത്.

ഏകദേശം 70 വർഷത്തോളം കാലം പഴക്കം ചെന്ന സ്കൂൾ മതിലാണ് തകർന്ന് വീണത്.അവധി ദിവസമായതിനാൽ വൻ അപകടമാണ് ഒഴിവായത്.

വിവരം അറിഞ്ഞ് പി ടി എ പ്രസിഡൻ്റ് വി.എൻ ബിനു , പി ടി എ വൈസ് പ്രസിഡൻ്റ് പഞ്ചായത്തംഗവുമായ വി.എസ് ശിവാസ് , എച്ച് എം ഇ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിച്ചു.

മതിൽ തകർന്നതോടെ അയൽപക്കത്തുള്ള വീട് അപകട ഭീഷണിയിലാണ്. വീടിൻ്റെ സുരക്ഷക്കായി മഴ നനയാതിരിക്കാൻ ടാർപായ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.മണ്ഡലത്തിൽ തന്നെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 488 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. 

 വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ , വാർഡ് മെമ്പർ ആനി വിനു എന്നിവർ സ്ഥലം സന്ദർശിച്ചു.

തിങ്കളാഴ്ച സ്കൂളിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം ചേരും സ്കൂൾ അധികൃതരും പങ്കെടുക്കും.

ചിത്രം: ചാലിശേരിയിൽ മഴയിൽ ജി എൽ പി സ്കൂൾ മതിൽ തകർന്ന് വീണപ്പോൾ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !