ചെന്നൈ : അശോക് നഗറിൽ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ഏഴാം അവന്യൂവിലെ എൽഐജി ഫ്ലാറ്റ്‌സിൽ താമസിച്ചിരുന്ന ആർ.കലൈയരസൻ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഒന്നര വർഷമായി വേർപിരിഞ്ഞു താമസിച്ചിരുന്ന കലൈയരസൻ, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയൽപക്കത്ത് താമസിച്ചിരുന്നതിനാൽ, തർക്കം പതിവായി.
തുടർന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു പുലർച്ചെ ബൈക്കിലെത്തിയ 2 പേർ കലൈയരസനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു.
സംഭവത്തിൽ ഭാര്യയുടെ ബന്ധുക്കളായ 4 യുവാക്കൾ പിടിയിലായിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു തമിഴരസിയും ശാന്തിയും അറസ്റ്റിലായത്. ഇരുവർക്കും കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുറ്റകൃത്യത്തിൽ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.