ന്യൂഡൽഹി : റഷ്യയിലേക്കുള്ള സന്ദർശനം സംബന്ധിച്ച് രഹസ്യാത്മകത തുടർന്ന് ശശി തരൂർ. റഷ്യയിലുള്ള തരൂർ തിരിച്ച് ഡൽഹിയിലെത്തിയ ശേഷം ബ്രിട്ടനിലേക്കും ഗ്രീസിലേക്കും പോകുമെന്നാണു വിവരം. മിക്ക യാത്രകളും സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തുന്ന തരൂർ റഷ്യ സന്ദർശനം സംബന്ധിച്ച് ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല.
ഓപ്പറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തെ നയിച്ച തരൂർ കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണു വീണ്ടും വിദേശയാത്ര നടത്തുന്നതെന്നാണ് അഭ്യൂഹം. എന്നാൽ ഇക്കാര്യം കേന്ദ്രസർക്കാരോ തരൂരോ സ്ഥിരീകരിച്ചിട്ടില്ല.ശശി തരൂർ കോൺഗ്രസിന്റെ അവിഭാജ്യഘടകമാണെന്ന് കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. ‘കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നതിന്റെ പേരിൽ 51 വെട്ടു വെട്ടി ഇല്ലാതാക്കുന്ന പാർട്ടിയല്ല. കോൺഗ്രസിന് അതിന്റേതായ ആശയങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന നിർദേശം എല്ലാവർക്കുമുണ്ട്.എവിടെയെങ്കിലും ആ ലക്ഷ്മണ രേഖ ലംഘിക്കപ്പെട്ടാൽ നടപടിയെടുക്കാനുള്ള അവകാശം പാർട്ടിക്കുണ്ട്. എന്ന് പറഞ്ഞ് ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ലംഘിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്– വേണുഗോപാൽ പറഞ്ഞു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയുടെ പേരിൽ വിവാദം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. തരൂരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എഐസിസി നേതൃത്വം പരിഹരിക്കട്ടെ എന്ന നിലപാടിൽ തന്നെയാണ് കെപിസിസി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.