കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു.
കര്‍ണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജന് (വിക്രം-36) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കര്‍ണ്ണാടക-വയനാട് അതിര്‍ത്തിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഒരു പവൻ സ്വർണം കൈക്കലാക്കാൻ പൊറോട്ടയിലും മുട്ടയിലും വിഷംകലര്‍ത്തി കൊടുത്ത് മയക്കി യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാൾക്കെതിരായ കേസ്.2013- ല്‍ മുണ്ടക്കയം പറത്താനം മാരൂര്‍ ടോം ജോസഫിനെ (25) അരയ്ക്ക് താഴോട്ട് തളര്‍ന്ന എരുമേലി ചരള ആമ്പശ്ശേരില്‍ ദീപു ചന്ദ്രനും സുഹൃത്ത് ആനന്ദും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. ടോം ജോസഫിന്റെ സ്വര്‍ണവും പണവും മോഷ്ടിക്കുന്നതിനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം മയക്കി ദീപുവിന്റെ കാറില്‍ തമിഴ്നാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്.കേസിലെ പ്രതികളിലൊരാളായ ആനന്ദ് 2016-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തുടര്‍ന്ന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ കാട്ടിക്കുളത്ത് വാടകക്ക് താമസിച്ച്, ബാവലി അതിർത്തി കടന്ന് കര്‍ണാടകയില്‍ ജോലിചെയ്ത് വരികയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇയാളേക്കുറിച്ച് വിവരം ലഭിച്ചത്.
കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്. പ്രതികളിലൊരാളായ ദീപു ചന്ദ്രന് കലയപുരം ആശ്രയ സങ്കേതത്തില്‍ അന്തേവാസിയാണ്. എസ്പി ഷാഹുള്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ കെ.ജി. ശ്യാംകുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ നജീബ്, സിപിഒ വിമല്‍ ബി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.