ന്യൂഡൽഹി: നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ, സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ഛത്തീസ്ഗഡിലെ ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിലാണ് സുധാകർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. ഓപ്പറേഷൻ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.മറ്റു ചില മാവോയിസ്റ്റ് നേതാക്കളും പ്രദേശത്ത് ഉള്ളതായി സൂചനയുണ്ട്. ഛത്തീസ്ഗഡിൽ ഇക്കൊല്ലം ഇതുവരെ ഇരുന്നൂറിലധികം മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്.ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റ്കളും ഏറ്റുമുട്ടൽ; സിപിഐ–മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കൊല്ലപ്പെട്ടു
0
വ്യാഴാഴ്ച, ജൂൺ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.