പരിസ്ഥിതി ദിനത്തിൽ മാതൃകയായി കോട്ടൂർ ഗീതാഞ്ജലി

കോട്ടൂർ: ലോക പരിസ്ഥിതിദിനമായ ജൂൺ 5 ന് വ്യത്യസ്ഥമായ പരിപാടികൾ സംഘടിപ്പിച്ച കോട്ടൂർ ഗീതാഞ്ജലി ഗ്രന്ധശാല നാടിനാകെ അഭിമാനമായി.

കേരള വനം - വന്യജീവി വകുപ്പും, അഗസ്ത്യവനം ബയോളജിക്കൽ പാർക്കും, കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയുമാണ് നിരവധി പരിപാടികൾ സംഘടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചത്.

ആരണ്യകം എന്ന പരിപാടിയാണ് കാപ്പ് കാട് ആനപ്പാർക്കിൽ ഉദ്യോഗസ്ഥരുടെയും, പൊതുപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ അരങ്ങേറിയത്. നെല്ലി മുട് ന്യൂ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയർമാർ അദ്ധ്യാപകരോടൊപ്പം ഉണ്ടായിരുന്നു. ഉത്ഘാടനയോഗത്തിന് ശേഷം, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആർട്ടിസ്റ്റ്കളുടെ "കാനനവർണ്ണങ്ങൾ " എന്ന ലൈവ് പെയിൻ്റിംഗും ഉണ്ടായിരുന്നു.

വൃക്ഷതൈ നടീൽ, ചിത്ര പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ ,മനയാത്ര, കാടറിവ് എന്ന നിരവധിപരിപാടികൾ ഉണ്ടായിരുന്നു. കോട്ടൂർ എക്കോ ടൂറിസവും , എല്ലോറ ഫൈൻ ആഴ്സ് സൊസൈറ്റിയും പരിപാടികൾക്ക് മികവേകി. സ്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വനം വകുപ്പ് ഉദ്യോഗസ്ഥർ.ജനപ്രതിനിധികൾ തുടങ്ങിയവർ ആനപ്പാർക്കിലെ പ്രവേശന കവാടത്തിൽ നിന്നും പരിസ്ഥിതി ഗാനങ്ങൾ ആലപിച്ച് പ്രകടനമായാണ് സമ്മേളനഹാളിലെത്തിയത്. പരിപാടികളോടനുബന്ധിച്ച് വൃക്ഷതൈ നട്ടും ഫലവൃക്ഷ വിത്തുകൾ പാകിയും, കാടിനുള്ളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും ചെയ്തു. എ. ബി. പി ഡെപ്യൂട്ടി വാർഡൻ അനീഷ് അധ്യക്ഷനായി. ഗീതാഞ്ജലി സെക്രട്ടറി വി.എസ്.ജയകുമാർ സ്വാഗതം പറഞ്ഞു.
കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ യോഗം ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. രതിക പ്രതിഞ്ഞ്ജചൊല്ലി കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് സെൽവരാജ്, ഐശ്വര്യ ടീച്ചർ, ലൈബ്രേറിയൻ ഹിമബിന്ധു, ആർ മധുകുമാർ, കോട്ടൂർ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷിജു നന്ദി പറഞ്ഞു. പോപ്പുലർഹുണ്ടായി, കാട്ടാക്കട ശാഖയുടെ ജീവനക്കാർ അന പാർക്കിലേയ്ക്കുള്ള തൈകൾ പ്രസിഡൻ്റിന് കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !