ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി വരവേൽപ്പ് 2025 പ്രവേശനോത്സവം നടത്തി.പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് രജീഷ് കുമാർ അധ്യക്ഷനായി താങ്ങായി തണലായി മികവാർന്ന രക്ഷകർത്തൃത്വം എന്ന വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ അശ്വതി എ പി രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൂടെയുണ്ട് കരുത്തേകാൻ' എന്ന വിഷയത്തെ ആസ്പദമാക്കി ടി.പി. രമ്യ പ്രഭാഷണം നടത്തി.പിടിഎ വൈസ് പ്രസിഡണ്ട് സുനിൽകുമാർ ടി വി, സ്കൂൾ പ്രധാനദധ്യാപിക പി കെ ചിത്ര, സീനിയർ അധ്യാപിക ജ്യോതി പി ജെ എന്നിവർ വരവേൽപ്പിന് ആശംസകൾ നേർന്ന് സംസാരിച്ചു.
പ്ലസ് വൺ പരീക്ഷയിൽ വിദ്യാലയത്തിലെ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഷംല ബത്തൂൽ, ആദിത്യൻ ടി വി എന്നീ വിദ്യാർത്ഥികൾ ഒന്നാം വർഷ അനുഭവങ്ങൾ സദസ്സിനു മുന്നിൽ പങ്കുവെച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ സജീന ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി വിജയൻ നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.