പിണങ്ങോട് (വയനാട്) : കുരങ്ങൻ കൊണ്ടുപോയ പൂച്ചക്കുട്ടി തിരിച്ചെത്തുന്നതും കാത്ത് ആകാംക്ഷയോടെആകാംക്ഷയോടെ ഒരു ഗ്രാമം. വയനാട് പിണങ്ങോട് യുപി സ്കൂളിനു സമീപത്തെ വീടിനു സമീപത്തു നിന്നാണ് 20 ദിവസം പ്രായമായ പൂച്ചക്കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തത്.
മൂന്നു ദിവസം മുൻപാണു സംഭവം. വളർത്തുപൂച്ചയുടെ 3 കുട്ടികളിൽനിന്ന് ഒന്നിനെ നാട്ടിലിറങ്ങിയ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നു. അമ്മപ്പൂച്ചയുടെ കരച്ചിൽ കേട്ടാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പൂച്ചക്കഞ്ഞുമായി കുരങ്ങൻ നിലയുറപ്പിച്ച മരത്തിലേക്കു നോക്കിയാണ് അമ്മപ്പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ.ആളുകൾ കൂടിയതോടെ കുരങ്ങൻ മറ്റിടങ്ങളിലേക്കു നീങ്ങാൻ തുടങ്ങി. അതോടെ അമ്മപ്പൂച്ചയും കരഞ്ഞുകൊണ്ട് പരക്കം പാഞ്ഞു. ശക്തമായ മഴ നനഞ്ഞും വിശന്നും പൂച്ചക്കുഞ്ഞും നിർത്താതെ കരയുന്നുണ്ടായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. സാമൂഹിക പ്രവർത്തകൻ താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിൽ പൂച്ചക്കുട്ടിയെ രക്ഷിക്കാൻ ഏറെ നേരം ശ്രമിച്ചെങ്കിലും കുരങ്ങൻ കൂടുതൽ ഉയരങ്ങളിലേക്കു പോയി. ഇതിനിടെ സമീപത്തെ അത്തിമരത്തിൽ നിന്ന് കായ പറിച്ച് പൂച്ചക്കുട്ടിയെ തീറ്റിക്കാനും കുരങ്ങ് ശ്രമിക്കുന്നുണ്ടായിരുന്നു.
നാട്ടുകാർ കൂട്ടത്തോടെ തിരഞ്ഞിറങ്ങിയതോടെ ഇന്നലെ മുതൽ ഈ ഭാഗത്തേക്ക് കുരങ്ങ് വന്നിട്ടില്ല. എങ്കിലും അധികം വൈകാതെ കുരങ്ങൻ പൂച്ചക്കുട്ടിയെ തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കഴിഞ്ഞ വർഷവും ഒരു പൂച്ചക്കുട്ടിയെ കുരങ്ങ് കൊണ്ടുപോയിരുന്നു എന്നും ഇതുവരെ അതിനെ തിരിച്ചുകിട്ടിയില്ലെന്നും നാട്ടുകാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.