പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജമ്മു കശ്മിരീലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പഹല്‍ഗാം പ്രദേശവാസികളായ സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിക്കുന്നു.


പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ പറയുന്നു.
ആക്രമണം നടത്തിയ ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്നും സ്ഥിരീകരിച്ചതായി എന്‍ഐഎ വ്യക്തമാക്കുന്നു. പിടിയിലായ പഹല്‍ഗാം സ്വദേശികള്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് മുന്‍ ഭീകരര്‍ക്ക് താമസ സൗകര്യവും, യാത്രാ സൗകര്യവും ഒരുക്കി നല്‍കിയിരുന്നു. ഇവരില്‍ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിന് സമീപമുള്ള ബൈസരണില്‍ 2025 ഏപ്രില്‍ 22-നായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ അഞ്ച് പേര്‍ ടൂറിസ്റ്റുകളെയടക്കമുള്ളവര്‍ക്ക് നേരെ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !