കൊച്ചി: 17-ാമത് ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് ജൂണ്‍ 25 ന്. കൊച്ചി മെറിഡിയന് വെന്ഷന് സെന്ററില്‍ വെച്ചാണ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. ആയിരത്തില്‍ അധികം ഇന്‍ഫ്ളുവന്‍സേഴ്സ് പങ്കെടുക്കുന്ന പരിപാടിയില്‍ ബിസിനസ് വ്യക്തിത്വങ്ങള്‍, ചെറുകിട വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, രൂപകര്‍ത്താക്കള്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരും ഭാഗമാകും.
രണ്ട് തവണ ഓസ്കാര്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വനിതാ ചലച്ചിത്ര നിര്‍മാതാവ് ഗുണീത് മോംഗ കപൂര്‍ ആണ് പുരസ്കാരദാന ചടങ്ങിലെ വിശിഷ്ടാതിഥി. മുംബൈ ആസ്ഥാനമായ പ്രൊഡക്ഷന്‍ ഹൗസ് സിഖ്യയുടെ സ്ഥാപക കൂടിയാണ് ഗുണീത് മോംഗ കപൂര്‍. 'ദി ന്യൂ എജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്റ്റ് ബയോണ്ട് പ്രോഫിറ്റ്' എന്നതാണ് ഇത്തവണത്തെ സമ്മിറ്റിന്റെ ആശയം.സമ്മിറ്റിന്റെ പ്രധാന തീം 'ദി ന്യൂ എജ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ്: ക്രിയേറ്റിംഗ് ഇംപാക്റ്റ് ബയോണ്ട് പ്രോഫിറ്റ്' എന്നതാണ്. സംരംഭകനും കെഫ് ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനും തുലാ വെല്‍നസ് ക്ലിനിക്കിന്റെ സ്ഥാപകനുമായ ഫൈസല്‍ കൊട്ടിക്കോളന് പ്രഭാഷണം നടത്തും. സാമൂഹ്യ നിരീക്ഷകനും ഇന്‍ഫ്ലുവന്‍സറും യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി ഹരിത സമ്പദ് വ്യവസ്ഥയിലെ ബിസിനസ് അവസരങ്ങളെ കുറിച്ച് പ്രഭാഷണം നടത്തും.സമ്മിറ്റിനോട് അനുബന്ധിച്ച് ആയിരം കോടിയിലേറെ വിറ്റുവരവുള്ള കേരള കമ്പനികളുടെ സാരഥികള്‍ ഭാഗമാകുന്ന പാനല്‍ ചര്‍ച്ചയും നടക്കും. ചടങ്ങില്‍ വച്ച് ധനം പവര്ലിസ്റ്റും പുറത്തിറക്കും.രജിസ്റ്റര്‍ ചെയ്യാന്‍: dhanambusinesssummit.com
ഫോണ്‍ : 9072570055
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.