ഹൈദരാബാദ്: ഹൈദരാബാദില്‍ ശങ്കര്‍പള്ളിയില്‍ യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച് കയറ്റിയത് ആശങ്കകള്‍ക്കിടയാക്കി. റെയില്‍വേ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി കാര്‍ നിര്‍ത്തിയില്ല. പിന്നീട് ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് നിന്ന കാര്‍ തടഞ്ഞ് യുവതിയെ റെയില്‍വേ പോലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നു.
അപകടകരമായ രീതിയില്‍ ട്രാക്കിലൂടെയുള്ള ഓടിക്കലിനിടയില് കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വാഹനം ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തി.
കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ള കാര്‍ വരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.റെയില്‍വേ ജീവനക്കാരന് കുറച്ച് ദൂരം കാറിനെ പിന്തുടര്ന്നു. ഒടുവില്‍ സ്ത്രീ പാളത്തില്‍ നിന്ന് വാഹനം പുറത്തേക്കെടുക്കുന്നതിനിടെ അടുത്തുള്ള മരങ്ങളില്‍ ഇടിച്ചു, ഇതോടെ കാര്‍ നിന്നുപോയി. പിന്നീട് പോലീസിനെ വിവരമറിയിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം റെയില്‍വേ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.