കാസര്‍കോട്: കാസർകോട് ദേളിയിൽ വൈദ്യുതി ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.
ലോറിക്കകത്തുണ്ടായിരുന്ന റഫ്രിജറേറ്ററുകളിൽ 10 എണ്ണം ഭാഗികമായി കത്തി നശിച്ചു. മേൽപ്പറമ്പ് ദേളി റോഡ് കുവത്തടിയിലായിരുന്നു അപകടം. പൂനെയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോവുകയായിരുന്നു കണ്ടെയ്നർ ലോറി.കൂവത്തടിയിൽ എത്തിയപ്പോൾ ലോറിയുടെ മുകൾഭാഗം ഇലക്ട്രിക് ലൈനിൽ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചു. തുടർന്ന് കണ്ടെയ്നറിനുള്ളിൽ ഉണ്ടായിരുന്ന റഫ്രിജറേറ്ററിലേക്ക് തീ പടരുകയായിരുന്നു.കാസർകോട് വൈദ്യുതി ലൈനിൽ തട്ടിയ കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു
0
വെള്ളിയാഴ്ച, ജൂൺ 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.