കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് യുവാവ് മരിച്ചു

തൃശ്ശൂർ: കാറളം ചെമ്മണ്ടയില്‍ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയില്‍ കുളിക്കാന്‍ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല.

അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍തന്നെ ഇരിങ്ങാലക്കുട അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു.


തുടർന്ന് അഗ്നിരക്ഷാസേന എത്തി മണ്ണിഷ്ടികകള്‍ നീക്കിയാണ് ബൈജുവിനെ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: തങ്ക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !