ന്യൂഡൽഹി : ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് തിരിച്ചെത്തിയത് 36 മലയാളികൾ. ഇസ്രയേലിൽ നിന്നാണ് 296 പേരടങ്ങുന്ന സംഘം ഇന്ന് തിരികെയെത്തിയത്.
ഇതുവരെ 67 മലയാളികൾ ഉൾപ്പെടെ 890 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് തിരികെ എത്തിച്ചു. ഡൽഹിയിലെത്തിയ മലയാളികൾക്ക് കൊച്ചി, തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കി.ഇറാനിൽ നിന്ന് 282 യാത്രക്കാരുമായി അവസാന വിമാനം ഇന്ന് പുലർച്ചെയെത്തിയിരുന്നു. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽനിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നത് താൽക്കാലികമായി നിർത്തിയെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.
വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഇത്. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് വിവരം. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.