ആർ എസ് എസ് നെ പിന്തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടനയിൽ നിന്ന് സോഷ്യലിസം മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യാനുള്ള സുവർണ്ണ അവസരമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രണ്ട് പദങ്ങൾ ചേർത്തതിലൂടെ ഭരണഘടന പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ടു.
ഇന്ത്യ പക്വതയുള്ള ജനാധിപത്യ രാജ്യം, ബ്രിട്ടീഷ് – അമേരിക്കൻ ഭരണഘടനകളിൽ നിന്ന് മതേതരത്വം കടമെടുക്കേണ്ടതില്ല. ഭഗവത് ഗീതയിൽ നിന്ന് നമ്മുടെ മതേതരത്വം എടുക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.ഗുവാഹത്തിയിലെ സംസ്ഥാന ബിജെപി ആസ്ഥാനത്ത് വച്ച് ‘ദി എമർജൻസി ഡയറീസ്: ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടത്തെയും ചെറുത്തുനിൽപ്പിനെയും കുറിച്ച് സംസാരിക്കുന്ന ‘ദി എമർജൻസി ഡയറി’ എന്ന പുസ്തകം പുറത്തിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.