പത്തനംതിട്ട: പാടശേഖരത്തില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.
വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്. 35 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോകവേയാണ് അപകടമുണ്ടായത്.ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല് കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോയ യുവാവ് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ച നിലയിൽ
0
ഞായറാഴ്ച, ജൂൺ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.