തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട.
പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.എട്ട് പാഴ്സലുകളായാണ് കഞ്ചാവ് എത്തിച്ചത്. കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ഇത്രത്തോളം വലിയ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ആദ്യമായാണ്. പിടിയിലായ രണ്ട് പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. തുടർനടപടികളിലേക്ക് കസ്റ്റംസ് ഉടൻ കടക്കും.
0
തിങ്കളാഴ്ച, ജൂൺ 02, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.