നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമം; അഞ്ചംഗ സംഘത്തെ തടഞ്ഞു നാട്ടുകാര്‍

കൊട്ടാരക്കര: നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.

തിരുവനന്തപുരം മേലില പഞ്ചായത്തിലാണ് സംഭവം. മൃഗസ്‌നേഹി എന്ന് പറയപ്പെടുന്ന സ്ത്രീയും ഇവരുടെ സഹായിമുള്‍പ്പെടെയാണ് നായകളുമായി പ്രദേശത്ത് എത്തിയത്. കഴിഞ്ഞ ദിവസമാണ് മേലില പഞ്ചായത്തില്‍ സംഘം നായകളുമായി എത്തിയത്. ലോറി കടന്നുപോകാത്ത വഴിയായതിനാല്‍ നായകളെ പെട്ടി ഓട്ടോയിലാക്കി പ്രദേശത്തെ പറമ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതില്‍ കുറച്ച് നായകളെ ഇവര്‍ പ്രദേശത്ത് തുറന്ന് വിടുകയും ചെയ്തു. എന്നാല്‍ സംഭവം മനസ്സിലാക്കിയ നാട്ടുകാര്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തെത്തി. തുറന്ന് വിട്ട നായകളില്‍ കുറച്ച് എണ്ണത്തിനെ തിരികെ ഓടിച്ചിട്ട് പിടിച്ച് ലോറിയില്‍ തന്നെ കയറ്റി.
പേവിഷബാധ മൂലം ഏഴുവയസുകാരി മരിച്ച സ്ഥലം കൂടിയാണ് ഇവിടം. തെരുവ് നായ ശല്യം വര്‍ധിച്ച ഇവിടെയാണ് വീണ്ടും നായകളെ കൊണ്ടുവിടാന്‍ സംഘം ശ്രമിച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നായകളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവതിക്കും സംഘത്തിനും എതിരെ എറണാകുളം തൃപ്പൂണിത്തുറയില്‍ നാട്ടുാകാരുടെ പ്രതിഷേധം ഉണ്ടായത്. അറുപതിലധികം നായകളെ വാടക വീടെടുത്ത് താമസിപ്പിച്ച് പ്രദേശത്ത് മലിനീകരണവും ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ചൊല്ലിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !