ഇരവിപുരം: കൊല്ലം നഗരത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്ളാറ്റിൽ ശ്യാം ലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. രഹസ്യ വിവരം ലഭിച്ച് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികൾ ചെടിച്ചട്ടിയിൽ നട്ടു വളർത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ഇവ ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു.
ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടേ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാൾ മറ്റാർക്കെങ്കിലും കഞ്ചാവ് നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.