"ഓക്ക്‌ലൻഡിലെ ഇന്ത്യന്‍ കൊലപാതകം" പ്രതി കുറ്റം സമ്മതിച്ചു.

വെസ്റ്റ് ഓക്ക്‌ലൻഡിലെ" മാസി റോയൽ റിസർവിലെ" 2023 ഡിസംബറിൽ കാർ പാർക്കിൽ സെക്യൂരിറ്റി ഗാർഡ് ജോലി ചെയ്തുകൊണ്ടിരിക്കെ രണ്ടുപേരുടെ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച "രമൺദീപ്" സിംഗിന്റെ കേസിൽ വിചാരണ തുടങ്ങുന്ന ദിവസം തന്നെ പ്രതി കുറ്റം സമ്മതിച്ചു.

ഓക്ക്‌ലൻഡിൽ നടന്ന സംഭവത്തിൽ കൊലപാതക വിചാരണ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ദിവസം തന്നെയാണ്, പ്രതിയായ 28 വയസ്സുള്ള "ലോറെൻസോ തൻഗിര" കുറ്റസമ്മതം നടത്തിയത്. 

2018-ൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പഞ്ചാബിലെ ഗുരുദാസ്പൂരിലെ കോട്‌ലി ഷാപൂർ ഗ്രാമത്തിൽ നിന്ന് ഓക്ക്‌ലൻഡിൽ എത്തിയ രമൺദീപ് പഠനശേഷം "ആർമർഗാർഡ്" എന്ന സുരക്ഷാ കമ്പനിയിൽ ഒരു സുരക്ഷാ ഗാർഡായി ജോലി ചെയ്യവേ 2023 ഡിസംബർ 17-ന് രാത്രി, മാസിയുടെ റോയൽ റിസർവിലെ കാർ പാർക്ക് ഗേറ്റ് പൂട്ടുന്ന പതിവ് ഡ്യൂട്ടിക്കിടയിലാണ് ആക്രമിക്കപ്പെട്ടതും കൊല്ലപ്പെടുകയും ചെയ്തത്. 

മാതാപിതാക്കളുടെ ഏക മകനായിരുന്നു രമൺദീപ്. ഇന്ത്യയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സ്വന്തം ആഗ്രഹപ്രകാരമാണ് രമൺദീപ് ന്യൂസിലാൻഡിൽ ഉന്നതവിദ്യാഭ്യാത്തിന് എത്തിയത്.  

കോടതി രേഖകൾ പ്രകാരം, പ്രതിയായ "തൻഗിര" മറ്റൊരു കൂട്ടുകാരനാടൊപ്പം പാർക്കിലേക്ക് എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഇരുവരും മദ്യപിച്ചിരുന്നതിനാൽ രമൺദീപും തൻഗിരയുടെ കൂട്ടുകാരനും തമ്മിൽ തർക്കം ഉണ്ടായി. തൻഗിരയും തർക്കത്തിൽ ഉൾപ്പെട്ടതോടെ രമൺദീപിൻറെ വസ്ത്രത്തിൽ പിടിച്ച് മുഖത്തു തുടർച്ചയായി ഇടിക്കുകയായിരുന്നു. 

രമൺദീപ് വാഹനത്തിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിൽ നിന്ന് വലിച്ചെടുത്തു വീണ്ടും ചവിട്ടുകയും അടിക്കുകമായിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയിൽ രമൺദീപിൻറെ താടിയെല്ല് ഒടിഞ്ഞതായും, പല്ലുകൾ നഷ്ടപ്പെട്ടതായും, തലയോട്ടിയിലും മുഖത്തും ഒന്നിലധികം ഒടിവുകൾ സംഭവിച്ചതായും, തലച്ചോറിന് കാര്യമായ പരിക്കുകൾ സംഭവിച്ചതായും കണ്ടെത്തി. കഴുത്തിലും തൊണ്ടയിലും ആവർത്തിച്ചുള്ള ചവിട്ടേറ്റ പാടുകളും ഉണ്ടായിരുന്നു.

പരിസരത്തുള്ളവർ രമൺദീപിൻറെ നിലവിളി കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. വാഹനത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പോലീസ് രമൺദീപിൻറെ മൃതദേഹം കണ്ടെത്തിയത്. രമൺദീപിൻറെ ഫോണും ബാഗും അക്രമികൾ കൊണ്ടുപോയിരുന്നു.

പ്രതിയായ തൻഗിരയെ പോലീസ് അയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷമാണ് കൊലപാതകക്കുറ്റം ചുമത്തിയത്. രക്തക്കറകളുടെ പരിശോധനാ റിപ്പോർട്ട് പ്രകാരമാണ് പ്രതിയെ പോലീസ് ഉറപ്പാക്കിയത്. കൂട്ടുപ്രതി ഒരു കൗമാരക്കാരനായതിൽ വിചാരണ നേടാൻ പ്രാപ്തനായിരുന്നില്ല. കൊലപാതകത്തിൽ അയാൾക്ക് പങ്കുണ്ടെന്ന് ഒരു ജഡ്ജി കണ്ടെത്തിയിരുന്നു. അയാളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.   

അന്നത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഭാവ് ധില്ലന്റെയും രാമൻദീപിന്റെ ഏതാനും സുഹൃത്തുക്കളുടെയും സഹായത്തോടെ, 2023 ഡിസംബർ 23 ന് അന്ത്യകർമങ്ങൾക്കായി രാമൻദീപിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയിരുന്നു.

കോടതി വിചാരണ സിങ്ങിന്റെ കുടുംബം ഒരു ഓഡിയോ-വീഡിയോ ഫീഡ് വഴി കണ്ടു. അടുത്ത മാസം ശിക്ഷ വിധിക്കുമെന്ന് ഓക്ക്‌ലൻഡ് ഹൈക്കോടതി അറിയിച്ചു. ന്യൂസിലൻഡിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ വളരെ നടുക്കമുണ്ടാക്കിയ ഒന്നായിരുന്നു രമൺദീപിൻറെ കൊലപാതകം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !