കൊച്ചി: കൊച്ചി മെട്രോ പ്രവര്‍ത്തനത്തിന്റെ എട്ടാം വര്‍ഷത്തിലേക്ക്. കൊച്ചി മെട്രോ നഗര ഗതാഗത സേവന ദാതാവ് എന്നതില്‍നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാനസൗകര്യ വികസനത്തിലെ ശക്തമായ ഒരു ബ്രാന്‍ഡായി. കൊച്ചിയില്‍ വിജയകരമായി മെട്രോ റെയിലും വാട്ടര്‍ മെട്രോയും സ്ഥാപിച്ച കെ.എംആര്‍എല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവര്‍ത്തിക്കാനൊരുങ്ങുന്നു.
രാജ്യത്തെ 21 കേന്ദ്രങ്ങളില്‍ വാട്ടര്‍മെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യതാ പഠനവും നടക്കുന്നു. കേരളത്തില്‍നിന്നാരംഭിച്ച ഈ സ്ഥാപനം ഇന്ന് സുസ്ഥിര, നഗരഗതാഗത വികസന രംഗത്തെ ദേശീയ ബ്രാന്‍ഡായി മാറുന്നു. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും സേവനവും വിപുലീകരിച്ചു.കൊച്ചി മെട്രോ മുന്‍നിര സ്ഥാനം നേടി. 2023-24 സാമ്പത്തിക വര്‍ഷം 22.5 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയത്. 2024-25 സാമ്പത്തിക വര്‍ഷം അതിനെക്കാള്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. ഫ്യുവല്‍ സ്റ്റേഷന് ആരംഭിച്ചുകൊണ്ട് ടിക്കറ്റിതര വരുമാനം നേടുന്ന മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്ത് പുതിയ മാതൃകയായി.
കൊച്ചി മെട്രോയിലെ യാത്രക്കാരില്‍ യുവാക്കളാണ് കൂടുതല്‍. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകള്‍, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രെയിന്‍, കൃത്യതയാര്‍ന്ന സേവനം, യുക്തിസഹമായ നിരക്ക് തുടങ്ങിയവ യുവാക്കളെ മെട്രോയിലേക്ക് ആകര്‍ഷിക്കുന്നു. രണ്ട് റീല്‍ കണ്ടുതീരുന്ന ദൂരത്തിലോ രണ്ട് പാട്ടുകേട്ട് തീരുന്ന സമയത്തിലോ മെട്രോ അവരെ ഡെസ്റ്റിനേഷനില്‍ എത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.