നിലമ്പൂര്‍: ഇനിയുള്ള ഒൻപതുമാസ കാലയളവില്‍ സര്‍ക്കാര്‍ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ലെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്.
2026ല്‍ യുഡിഎഫിന്റെ നേത്യത്വത്തിലുള്ള സര്‍ക്കാരുണ്ടായാലേ നിലമ്പൂരിന്റെ വികസനത്തിന് പ്രഥമ പരിഗണന ലഭിക്കൂ. തന്നെക്കുറിച്ച് പറഞ്ഞവര്‍ക്ക് ജനം മറുപടി നല്കി കഴിഞ്ഞുവെന്നും നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ചന്തക്കുന്നിലെ സ്വീകരണത്തില്‍ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂരിന്റെ വികസനത്തിനു ബാപ്പുട്ടിയായി ഒപ്പമുണ്ടാകും. നിലമ്പൂരിന്റെ വികസനത്തിനായി മുൻനിരയില്‍ നിന്ന് പ്രവർത്തിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഒൻപതു വര്‍ഷമായി മുടങ്ങി കിടക്കുന്നതുമായ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് ഷൗക്കത്ത് നന്ദി പറയാന്‍ വിവിധ പഞ്ചായത്തുകളിലെത്തിയത്. ബൈക്ക് റാലിയും വാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അകമ്പടിയായി.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും രാവിലെ ഷൗക്കത്ത് സന്ദർശിച്ചിരുന്നു. മലപ്പുറം കലക്ടറേറ്റിന് മുന്നിലെ ആദിവാസി ഭൂസമരവേദിയിലെത്തിയ ഷൗക്കത്ത് സമരനേതാക്കളായ ഗ്രോ വാസുവിന്റെയും ബിന്ദു വൈലാശേരിയുടെയും അഭിനന്ദനം ഏറ്റുവാങ്ങി. മലപ്പുറം കലക്ടറേറ്റിന് മുന്നിലെ മദ്യനിരോധന സമിതി സത്യാഗ്രഹസമര പന്തലിലും സന്ദർശനം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.