തിരുവനന്തപുരം : ദലിത് യുവതി ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പൊലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര് കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്സി, എസ്ടി കമ്മിഷന് ഉത്തരവ്.
ബിന്ദു സ്വര്‍ണ മാല മോഷ്ടിച്ചെന്ന് പരാതി നല്‍കിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടില്‍ നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ മറവില്‍ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ വച്ചുവെന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നുണ്ടെന്ന് കമ്മിഷന് ഉത്തരവില്‍ പറയുന്നു.ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചാല്‍ പേരൂര്‍ക്കട പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മിഷന് പേരൂര്‍ക്കട എസ്എച്ച്ഒയ്ക്കു നിര്‍ദേശം നല്കി.
വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്.ബിന്ദുവിനെതിരെ മോഷണം ആരോപിച്ച് വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയലാണ് പരാതി നല്‍കിയത്. മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.