പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതിയായ വിനോദിന്‍റെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട പനച്ചമൂട് പ്രിയംവദയുടെ കൊലപാതകത്തിൽ പ്രതിയായ വിനോദിന്‍റെ സഹോദരൻ അറസ്റ്റിൽ. വിനോദിന്‍റെ സഹോദരൻ സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സന്തോഷിനെ പിടികൂടിയത്. മൃതദേഹം കുഴിച്ചിടാൻ വിനോദിനെ സന്തോഷ് സഹായിച്ചിരുന്നുവെന്ന് വെള്ളറട ഇന്‍സ്പെക്ടടര്‍ വി വിനോദ് പറഞ്ഞു.
മൃതദേഹം കുഴിച്ചിടുമ്പോൾ സന്തോഷും വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സൂക്ഷിച്ച മുറി വൃത്തിയാക്കാൻ സന്തോഷ് സഹായിച്ചു. എന്നാൽ, കൊലപാതകം അറിഞ്ഞില്ലെന്നാണ് സന്തോഷിന്‍റെ മൊഴി. കേസിൽ പ്രതികളായ വിനോദിനെയും സന്തോഷിനെയും ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

മൃതദേഹം കുഴിച്ചിടാൻ പ്രതിയായ വിനോദ് സഹോദരൻ സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ വി വിനോദ് പറഞ്ഞു. കൊലപാതക വിവരം അറിഞ്ഞിട്ടും സന്തോഷ്‌ പൊലീസിനെ അറിയിച്ചില്ല. മൃതദേഹം കിടന്ന മുറി വൃത്തിയാക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !