തിരുവനന്തപുരം: വീട് മാറിക്കയറിയ പത്തംഗ ഗുണ്ടാസംഘം വീടിന്റെ ജനൽ പാളികളും വാതിലുകളും അടിച്ചു തകർത്തു. കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയിൽ കഴിഞ്ഞ ദിവസം രാത്രി രാത്രി 9.30 നായിരുന്നു സംഭവം.
എള്ളുവിള സ്വദേശി പ്രവീണിന്റെ വീടാണെന്ന് കരുതി എത്തിയ സംഘം എള്ളുവിള പ്ലാന്‍ ങ്കാലപുത്തന്‍വീട്ടില്‍ സലിന്‍ കുമാറി (54)ന്റെ വീട്ടിലായിരുന്നു അതിക്രമിച്ചുകയറി ആക്രമണം നടത്തിയിത്.
വീടിന്റെ ജനൽ പാളികളും വാതിലുകളും അടിച്ചു തകർത്ത ശേഷമാണ് അക്രമികൾ ഇത് പ്രവീണിന്‍റെ വീടല്ലേയെന്ന് ചോദിക്കുന്നത്. അപ്പോഴാണ് അമളി പറ്റിയത് മനസിലായത്. വീട് മാറിയെന്ന് മനസിലായതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.
ആക്രമണത്തിൽ വീടിന് 20000രൂപയിലധികം നഷ്ടം ഉണ്ടായതായി സലിൻ കുമാർ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികൾക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതികള്‍ വലയിലാകുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.