മുംബൈ: ബോളിവുഡ് തെന്നിന്ത്യന്‍ താരം ഇലിയാന ഡിക്രൂസ് തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് മൈക്കൽ ഡോളനും ഇലിയാനയ്ക്കും ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്.
2025 ജൂൺ 19-ന് ജനിച്ച കുഞ്ഞിന് 'കിയാനു റാഫെ ഡോളൻ' എന്ന് പേര് നൽകിയിരിക്കുന്നത്. ഇലിയാന തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചു.
കുഞ്ഞിന്റെ ഒരു മനോഹരമായ ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം "നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു" എന്നും കുറിച്ചിട്ടുണ്ട്. 2023-ൽ ഇലിയാനയ്ക്കും മൈക്കലിനും തങ്ങളുടെ ആദ്യ കുഞ്ഞായ കോവ ഫീനിക്സ് ഡോളന്‍ ജനിച്ചിരുന്നു. ഇലിയാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു.
പ്രിയങ്ക ചോപ്ര, "അഭിനന്ദനങ്ങൾ, സുന്ദരി" എന്ന് കമന്റ് ചെയ്തപ്പോൾ അതിയ ഷെട്ടി, "അഭിനന്ദനങ്ങൾ, ഇലു" എന്നും എഴുതി. സോഫി ചൗധരി, "വലിയ സ്നേഹം, നിനക്കും ഈ മനോഹര കുഞ്ഞിനും" എന്നും കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.