മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു : 1200 മുതൽ 3750 രൂപ വരെയാണു മാസശമ്പളത്തി‍ൽ വരുത്തിയ വർധന

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും കൈകാര്യം ചെയ്യുന്ന പിആർ ടീമിന്റെ ശമ്പളം 5% വർധിപ്പിച്ചു. 1200 മുതൽ 3750 രൂപ വരെയാണു ജീവനക്കാരുടെ മാസശമ്പളത്തി‍ൽ വരുത്തിയ വർധന.

കരാർ അടിസ്ഥാനത്തിൽ 2022 മേയിൽ 6 മാസത്തേക്കു സിഡിറ്റ് വഴി നിയമിക്കപ്പെട്ട ജീവനക്കാർക്കു പലതവണയായി കരാർ കാലാവധി നീട്ടിനൽകിയിരുന്നു. ഏറ്റവുമൊടുവിൽ 2024 നവംബറിൽ ഒരു വർഷത്തേക്കു നീട്ടിനൽകി.
ആകെ 12 പേരാണു ടീമിലുള്ളത്. കരാർ ജീവനക്കാർക്കെല്ലാം 5% ശമ്പളവർധന കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പിആർഡി ഇവരുടെ ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്.

സിഡിറ്റ് വഴി കരാറിൽ നിയമിക്കപ്പെട്ട ജീവനക്കാർക്കു നേരത്തേ സിഡിറ്റ് വഴിയായിരുന്നു ശമ്പളം നൽകിയിരുന്നത്. 2022ൽ ഇവരെ പിആർഡിക്കു കീഴിലെ കരാർ ജീവനക്കാരാക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു ശമ്പളവർധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !