മുതിർന്ന നേതാവ് ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന. ആലപ്പുഴയിൽ സിപിഐഎം നിയന്ത്രണത്തിലുള്ള സുശീലാ ഗോപാലൻ പഠനഗവേഷണ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ജി സുധാകരന് ക്ഷണമില്ല.
ജയിൽവാസം അനുഭവിച്ച ജി സുധാകരനെ ക്ഷണിക്കാതെ പരിപാടി സംഘടിപ്പിക്കുന്നത് സിപിഐഎം നിയന്ത്രിത സംഘടനയാണ്. അമ്പലപ്പുഴയിലെ ജി.സുധാകരന്റെ വസതിക്ക് സമീപം നടക്കുന്ന പരിപാടിയിലാണ് അദ്ദേഹത്തോട് ഈ അവഗണന.പാർട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണമെന്ന അഭിപ്രായമുള്ളവരാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന.ജി സുധാകരന് വീണ്ടും സിപിഐഎം അവഗണന: അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക ദിന പരിപാടിയിലും ക്ഷണമില്ല
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.