ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബാംഗ്ലൂർ നഗരം

ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് നേരത്തെ സ്വകാര്യ ഏജൻസി നടത്തിയ പഠനങ്ങളിൽനിന്ന് വ്യക്തമായിരുന്നു. നെതർലൻഡ്സ്‌ ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിലായിരുന്നു ഇക്കാര്യം വ്യക്തമായത്. എന്നാൽ, ഇപ്പോഴിതാ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വിവരിക്കുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റ് ആണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയം.

'12 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം മൂന്ന് മണിക്കൂറെടുത്തുവെന്നാണ് കുറിപ്പിൽ പറയുന്നത്. ബെംഗളൂരു ന​ഗരം ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വലയുകയാണ്. ബൈക്ക് ടാക്സികൾക്ക് നിരോധനമേർപ്പെടുത്താനുള്ള തീരുമാനം പ്രശ്നത്തെ വഷളാക്കി. ഇതോടെ, ആളുകൾ ഓട്ടോ റിക്ഷകളെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. കൂടാതെ, ഓട്ടോ ഡ്രൈവർമാർ സവാരി പോകാൻ വിസ്സമതിക്കുന്ന വിഷയവും നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും വേറേ', കുറിപ്പിൽ പറയുന്നു.
വീട്ടിൽനിന്ന് 12 കിലോമീറ്റർ അകലെയാണ് ഓഫീസെന്ന് കുറിപ്പിൽ പറയുന്നുണ്ട്. വൈകീട്ട് ആറിന് ഓഫീസിൻ നിന്നിറങ്ങി വീട്ടിലെത്തിയത് രാത്രി 9.15-ന്. മഴയോ പ്രതിഷോധമോ ഇല്ല. അപകടങ്ങളുമില്ല. ബെം​ഗളൂരു ന​ഗരം അതിന്റെ തനത് സ്വഭാവം കാണിച്ചു എന്ന് മാത്രം. പതിവായി പോകുന്ന ബസ് വന്നില്ല. പകരം, വഴിയിൽനിന്ന് മാറിക്കയറേണ്ട ഒരു ബസ്സിൽ കയറി.

പിന്നെ അങ്ങോട്ട് ഓട്ടോ കിട്ടാനുള്ള കഷ്ടപ്പാട് ആയിരുന്നു. ഓട്ടോ ചാർജിന് പുറമേ 50 രൂപയിലധികം ടിപ്പ് നൽ‌കിയാൽ മാത്രമേ ഡ്രൈവർമാർ യാത്രയ്ക്ക് തയ്യാറാകൂ. ഇന്റർസിറ്റി ബസ്സിന് നൽകുന്നതിലും കൂടുതൽ തുക ഓട്ടോയ്ക്ക് നൽകേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !