മറാഠി നടൻ തുഷാർ ഘഡിഗാവൻകർ ജീവനൊടുക്കി

മുംബൈ : മറാഠി നടൻ തുഷാർ ഘഡിഗാവൻകർ (34) ജീവനൊടുക്കിയത് സിനിമകളിലും സീരിയലുകളിലും അവസരം കുറഞ്ഞതു മൂലമുള്ള നിരാശയെത്തുടർന്നാണെന്നു പൊലീസ്. ശനിയാഴ്ചയാണ് തുഷാറിനെ ഗോരേഗാവിനടുത്ത് രാം മന്ദിർ മേഖലയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു പുറത്തായിരുന്ന ഭാര്യ തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് അയൽക്കാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

മറാഠി നാടകങ്ങളിലും സജീവമായിരുന്ന തുഷാർ കുറച്ചുനാളായി വിഷാദത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി മദ്യപാനത്തിന് അടിമയായിരുന്നു ഘഡിഗാവൻകർ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. മറാഠി സിനിമ, ടിവി, തിയറ്റർ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണ് ഘഡിഗാവൻകർ. ഘൻഡ നാട് പ്രൊഡക്‌ഷൻ എന്നപേരിൽ സ്വന്തം മ്യൂസിക് വിഡിയോ പ്രൊഡക്‌ഷനും ഇദ്ദേഹം നടത്തിയിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !