മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് തരംഗം. 9437 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. പന്ത്രണ്ടാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് 40593 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 48679 വോട്ടും അൻവറിന് 13573 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 5452 വോട്ടും ലഭിച്ചു. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു.
എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ഇതേ പഞ്ചായത്തിലാണ്.പോത്തുകല്ല് പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാതെ പോയത്. ഇപ്പോൾ ചുങ്കത്തറയാണ് എണ്ണുന്നത്. അതുകഴിഞ്ഞ് നിലമ്പൂർ നഗരസഭയിലെ വോട്ടുകൾ എണ്ണം. ഇരു മുന്നണികൾക്കും ഇവിടെ ശക്തിയുണ്ട്. കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഇനി എണ്ണാനുണ്ട്. എൽഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളാണിത്.നിലമ്പൂരിൽ യുഡിഎഫ് തരംഗം : നിലവിൽ 9437 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്
0
തിങ്കളാഴ്ച, ജൂൺ 23, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.