നെയ്യാറ്റിന്‍കര: സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറിലെ കുത്തൊഴുക്കില്‍പ്പെട്ടു. ആറിലേക്കു ചാഞ്ഞുകിടന്ന ആല്മരക്കൊമ്പില് പിടിച്ചുകിടന്ന യുവാവിനെ അഗ്നിരക്ഷാസേന കരയ്ക്കെത്തിച്ചു.
വഴിമുക്ക് സ്വദേശി ഷഹബാസ്(18) ആണ് അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്തെ കടവില്‍വെച്ച് നെയ്യാറില്‍ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഹബാസ് അരുവിപ്പുറത്തെത്തിയത്. കനത്ത മഴയും ഡാം തുറന്നുവിട്ടിരിക്കുന്നതും കാരണം ആറ്റില്‍ കുത്തൊഴുക്കുണ്ടായിരുന്നു. റീലുകള്‍ ചിത്രീകരിക്കുന്നതിനിടെ ഷഹബാസ് കാല്‍വഴുതി ആറ്റില്‍ വീഴുകയും കുത്തൊഴുക്കില്‍പ്പെടുകയുമായിരുന്നു. ആറിലേക്കു ചാഞ്ഞുകിടന്ന മരക്കൊമ്പില്‍ പിടിത്തംകിട്ടിയതിനാല്‍ ഷഹബാസ് ഒഴുകിപ്പോയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി കരയില്‍നിന്ന് വടം വലിച്ചുകെട്ടിയ ശേഷം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ശീതള്‍ നെയ്യാറിലിറങ്ങി സാഹസികമായി ഷഹബാസിന് റെസ്ക്യൂ ട്യൂബും വടവും നല്കി രക്ഷപ്പെടുത്തുകയായിരുന്നു.
ധനേഷ്, രമേഷ് കുമാര്‍, രജിത് കുമാര്‍, പ്രശോഭ്, നിഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.