ജമ്മു-കശ്മീര്‍: ജമ്മു-കശ്മീരില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അര്‍ധനഗ്നനായി പോലീസ് ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. യുവാവിനെയുംകൊണ്ട് ഗ്രാമം ചുറ്റുമ്പോള്‍ പോലീസും ജനങ്ങളും ചുറ്റുംകൂടിനിന്ന് ആഹ്ലാദിക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ലഹരി ഉപയോഗിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിനെ ഏല്പിച്ചത്. പിന്നാലെ, ഇതേ യുവാവ് തന്റെ നാല്പതിനായിരം രൂപ മോഷ്ടിച്ചതായി ആരോപിച്ച് ഒരാള്‍ ബാക്ഷി നഗര്‍ പോലീസില്‍ പരാതി നല്കി. പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ യുവാവിനെ കീഴടക്കിയ പോലീസ് ഇയാളുടെ കൈകള്‍ പിന്നിലേക്കാക്കി വിലങ്ങുവെച്ചു. ശേഷം ചെരുപ്പ് മാലയിടീച്ചു. പിന്നാലെ പോലീസ് ജീപ്പിന്റെ മുന്നിലിരുത്തി, പ്രദര്ശനമെന്നോണം ജമ്മു നഗരത്തില്‍ ഉടനീളം ഏറെനേരം വലംവെച്ചു. ആള്‍ക്കൂട്ടത്തിന്റെ ആഘോഷത്തിനൊപ്പം നില്ക്കുന്ന പോലീസിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയരുന്നത്. പ്രാകൃതമായതുമായ നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീര്‍ പോലീസ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.